കാസര്‍കോട് (www.evisionnews.co): അസുഖംമൂലം ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. ബോവിക്കാനം എട്ടാംമൈലിലെ അബ്ദുല്‍ റഹ്മാന്‍ കൊടവഞ്ചിയുടെ ഭാര്യ അസ്മ (38)യാണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
പരേതരായ മുഹമ്മദ് എരിയപ്പാടിയുടെയും ബീഫാത്തിമയുടെയും ദമ്പതികളുടെ മകളാണ്. മക്കള്‍: ഫര്‍സീന്‍ അഹമ്മദ്, അഹമ്മദ് ഫര്‍ഹാന്‍, ഫാത്വിമത്ത് സഹാന (ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഇബ്രാഹിം, ഷരീഫ്, നിഷാദ്, റസീന, ഷഫീന.

Post a Comment
0 Comments