കാഞ്ഞങ്ങാട് (www.evisionnews.co): തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളജില്‍ യു.ഡി.എസ്.എഫ് സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ കാമ്പസില്‍ കയറാന്‍ അനുവദിക്കാതെ സംഗമം അലങ്കോലപ്പെടുത്തിയ എസ്.എഫ്.ഐയുടെ ധാര്‍ഷ്ട്യതക്ക് അതേ കാമ്പസില്‍ നടന്ന പരിപാടിയിലെ വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് മറുപടി ലഭിച്ചിരിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പ്രസ്താവിച്ചു.
സ്വാതന്ത്ര്യവും ജനാധിപത്യവും തങ്ങളുടെ പതാകയിലും മുദ്രാവാക്യത്തിലും മാത്രമാക്കി കലാലയങ്ങളില്‍ ഇതര സംഘടകനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത എസ്.എഫ്.ഐയുടെ നീചമായ ശൈലിക്ക് അതേ നാണയത്തില്‍ തിരിച്ചടി ലഭിക്കുന്നതിന്റെ തെളിവാണ് എസ്.എഫ്.ഐയുടെ കോട്ടകൊത്തങ്ങളിലെ മറ്റു സംഘടനകളുടെ വളര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments