കാസര്‍കോട് (www.evisionnews.co): വീട്ടില്‍ അതിക്രമിച്ചെത്തി വയോധികയായ വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ചെമ്മനാട് മുണ്ടാകുലത്തെ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ ജമീലയാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച രാത്രി 8.15മണിയോടെയാണ് സംഭവം. ലത്തീഫ് നിസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്തായിരുന്നു പര്‍ദ ധാരിയായ യുവതി അതിക്രമിച്ചെത്തിയ ജമീലയുടെ മുഖത്ത് മുളകുപൊടി വിതറി മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ചെറുത്തതോടെയാണ് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്ന് രക്ഷപ്പെട്ടത്. സംഭവത്തില്‍ സമീപത്തെ ക്വാര്‍ട്ടേഴ്സിലെ യുവതിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment
0 Comments