തിരുവനന്തപുരം (www.evisionnews.co): ലോകോ പൈലറ്റിന്റെ മറവി മൂലം മംഗളൂരു മലബാര്‍ എക്സപ്രസ് സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നുപോയി. ഏഴിമല സ്റ്റേഷനില്‍ നിര്‍ത്താതെയാണ് മുന്നോട്ടു പോയത്. മംഗളുരു ഭാഗത്തേക്കുള്ള മലബാര്‍ എക്സ്പ്രസിന് ഏഴിമല സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. എന്നാല്‍, ഇവിടെ സിഗ്നല്‍ സംവിധാനമില്ല. എന്‍ജിന്‍ ഡ്രൈവറും ഗാര്‍ഡും ചേര്‍ന്നാണ് സ്വയമേധയാ ട്രെയിന്‍ നിര്‍ത്തേണ്ടത്. ട്രെയിന്‍ സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ തന്നെ സ്റ്റേഷന്‍ മാസ്റ്റര്‍ ചുവന്ന കൊടി വീശി പ്ലാറ്റ്ഫോമിലെത്തിയിരുന്നു.
എന്നാല്‍ ഇതു ശ്രദ്ധിക്കാതെ ലോകോപൈലറ്റ് ട്രെയിന്‍ ഓടിച്ചു കടന്നുപോകുകയായിരുന്നു. ആദ്യം യാത്രക്കാരും ഇത് കാര്യമാക്കിയില്ല. ട്രെയിന്‍ കിലോമീറ്ററുകള്‍ മുന്നോട്ടു പോയപ്പോള്‍ ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ടിക്കറ്റെടുത്തു നിന്ന യാത്രക്കാരെ പിന്നീടു വന്ന മംഗളൂരു- തിരുവനന്തപുരം എക്സപ്രസ് ട്രെയിനില്‍ നിര്‍ത്തി കയറ്റി വിടുകയായിരുന്നു.

Post a Comment
0 Comments