കാസര്‍കോട് (www.evisionnews.co): സ്‌കൂള്‍ കോമ്പൗണ്ടില്‍ പടക്കം പൊട്ടിച്ച വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പോലീസ് വാഹനം തടഞ്ഞു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് ലാത്തി വീശി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. സ്‌കൂളില്‍ ചൊവ്വാഴ്ച സ്പോര്‍ട്സ് മത്സരങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പടക്കം പൊട്ടിച്ചെന്ന് ആരോപിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തുകയും ഒരു വാന്‍ നിറയെ പോലീസെത്തി വിദ്യാര്‍ത്ഥിയെ കാമ്പസില്‍ കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെയും കൊണ്ട് പോലീസ് വാഹനം പോകുമ്പോഴാണ് ഗേറ്റില്‍ വെച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പോലീസ് വാഹനം തടഞ്ഞത്. കുട്ടിയെ വിട്ടയക്കണമെന്നും എന്ത് അച്ചടക്ക നടപടിയും സ്വീകരിക്കാവുന്നതാണെന്നും അറിയിച്ചെങ്കിലും കുട്ടിയെ മോചിപ്പിക്കാന്‍ പോലീസ് തയാറായില്ല.

Post a Comment
0 Comments