മട്ടന്നൂര്‍ (www.evisionnews.co): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്.എന്‍.സി ഗ്രൂപ്പിന്റെ സഹായവും. കേരളത്തിനകത്തും പുറത്തുമായി സ്ഥാപനങ്ങളുള്ള എച്ച്എന്‍സി ഗ്രൂപ്പ് മൂന്നു ലക്ഷത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. എച്ച്.എന്‍.സി ഗ്രൂപ്പിലെ ഡോക്ടര്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും സമാഹരിച്ച തുക മട്ടന്നൂര്‍ നഗരസഭ സി.ഡി.എസ് ഹാളില്‍ നടന്ന ദുരിതാശ്വാസ നിധിശേഖരണത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷിജാസ് മംഗലാട്ട് കൈമാറി. ചടങ്ങില്‍ മുഹമ്മദ് റാഫി, മുഹമ്മദ് ഷമ്മാസ്, സജീര്‍, നജീബ് പങ്കെടുത്തു.

Post a Comment
0 Comments