ബംഗളൂരു (www.evisionnews.co): കുട്ടികളെ തട്ടിക്കൊണ്ടു പോവാന്‍ വന്നയാളെന്നാരോപിച്ച് ബംഗളൂരുവില്‍ ജനക്കൂട്ടം മാനസിക രോഗിയെ തല്ലിച്ചതച്ചു. ഒഡീഷയില്‍ നിന്നുള്ള യുവാവിനെയാണ് ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. നാടകം കളിക്കുകയാണെന്ന് പറഞ്ഞ് വീണ്ടു വീണ്ടും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലിസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. രണ്ടുമാസം മുമ്പ് ബംഗളൂരുവില്‍ ഇതേ കാരണം പറഞ്ഞ് 32കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ തല്ലിക്കൊന്നിരുന്നു.

Post a Comment
0 Comments