കുമ്പള (www.evisionnews.co): വര്‍ത്തമാന കാലഘട്ടം സുന്നി ഐക്യം ആവശ്യപ്പെടുന്നു എന്നും സുന്നികള്‍ക്കിടയിലുണ്ടായ മൂന്നു പതിറ്റാണ്ടോടടുക്കുന്ന ദൗര്‍ഭാഗ്യകരമായ ഭിന്നത നല്ല മനസോടെ പരിഹരിച്ച് സമ്പൂര്‍ണ സുന്നി ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇരുവിഭാഗം സുന്നി നേതൃത്വം ഒരു മേശക്ക് ചുറ്റുമിരുന്ന് ഐക്യ ചര്‍ച്ചക്ക് പ്രാരംഭം കുറിച്ചത് ശ്ലാഘനീയ ചുവടുവെപ്പാണന്നും കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ പറഞ്ഞു.
ശരീഅത്തിനും സുന്നി വിശ്വാസ പ്രമാണങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ വര്‍ത്തമാന കാലഘട്ടത്തില്‍ നിരന്തരം എതിര്‍പ്പുകളും പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കെ സമുദായത്തിന്റെ സുന്നി ഐക്യം എന്ന അഭിലാഷം യാഥാര്‍ത്ഥ്യമാക്കാന്‍ ഇരുവിഭാഗം സുന്നി നേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന തരത്തിലുള്ള വാക്കോ പ്രവൃത്തിയോ ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടെന്നും തങ്ങള്‍ ഉണര്‍ത്തി.

Post a Comment
0 Comments