ചട്ടഞ്ചാല്‍ (www.evisionnews.co): മാഹിനാബാദിലെ യുവാക്കളുടെ കൂട്ടായ്മയായ ഇസത്തുല്‍ ഇസ്ലാം സംഘത്തിന്റെ അഭിമുഖ്യത്തില്‍ സെപ്തംബര്‍ 22, 23 തിയതികളില്‍ മാഹിനബാദ് സി.എം ഉസ്താദ് നഗറില്‍ ഇസ്ലാമിക കഥാപ്രസംഗവും മതപ്രഭാഷണവും സംഘടിപ്പിക്കും. 22ന് പ്രശസ്ത കാഥികന്‍ സുബൈര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി കൊട്ടാരംവിട്ട അധിപന്‍ എന്ന വിഷയത്തില്‍ കഥാപ്രസംഗം അവതരിപ്പിക്കും. 23ന് പ്രമുഖ പ്രഭാഷന്‍ അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രഭാഷണം നടത്തും. പണ്ഡിതന്മാര്‍ ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും.

Post a Comment
0 Comments