ഉദുമ (www.evisionnews.co) : എം.ബി ബാലകൃഷ്ണന്‍ അനുസ്മരണത്തോടനുബന്ധിച്ച് ഉദുമ മാങ്ങാട് സി.പി.എം അക്രമം. രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആര്യടുക്കം കോളനിയിലെ മൂന്നു വീടുകള്‍ക്ക് നേരെയും അക്രമം. എം.ബി ബാലകൃഷ്ണന്‍ രക്തസാക്ഷി അനുസ്മരണ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ബൈക്കിലെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്.
ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ പോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര്യടുക്കം കോളനിയിലെ രാജേഷ്, (20) വിജേഷ് (24) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രവീന്ദ്രന്‍, പൂമണി, ബാബു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് കല്ലും ബിയര്‍ കുപ്പിയും എറിഞ്ഞത്. അനുസ്മരണ യോഗത്തിന് മുമ്പ്
പത്തോളം ബൈക്കുകളിലും ഒരു ടവരേ കാറിലുമെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കോളനിയിലെത്തി അക്രമം നടത്തിയെന്നാണ് കോണ്‍ഗ്രസുകാരുടെ പരാതി. പ്രകോപനം ഉണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള സി.പി.എം. നടപടിപടിയാണ് രക്തസാക്ഷി ദിനാചരണത്തിന്റെ മറവില്‍ അരങ്ങേറിയതെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം പ്രസിഡണ്ട് സാജിത് മൗവ്വല്‍ പറഞ്ഞു. സംഭവത്തില്‍ യൂത്ത് കോണ്‍സ് പ്രതിഷേധിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Post a Comment
0 Comments