കാസര്‍കോട് (www.evisionnews.co): ഉറങ്ങാന്‍ കിടന്ന വയോധികനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവിനക്കട്ടയിലെ പലചരക്ക് വ്യാപാരിയായിരുന്ന മാവിനക്കട്ട നടുമൂലയിലെ രാമചന്ദ്രന്‍ മണിയാണി (65)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന രാമചന്ദ്രനെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് വീട്ടുപറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഗോപിക. മക്കള്‍: ശ്രീധരന്‍ (ഗള്‍ഫ്), സുനിത, സുപ്രിയ. മരുമക്കള്‍: ലേഖ, രവീന്ദ്ര, അനീഷ. സഹോദരങ്ങള്‍: ഗോപാലന്‍, അപ്പയ്യ, പ്രകാശ്, പ്രേമ, രാധ, പരേതനായ ബാബു.

Post a Comment
0 Comments