കാഞ്ഞങ്ങാട് (www.evisionnews.co): പെരിയ ആയമ്പാറയില്‍ വീടിനോട് ചേര്‍ന്ന റബ്ബര്‍ ഷെഡിന് തീപിടിച്ചു. അഞ്ചു ക്വിന്റല്‍ റബര്‍ കത്തിനശിച്ചു. ആയമ്പാറ അത്തിത്തോട്ടടുക്കം പവിത്രന്റെ വീടിന് ചേര്‍ന്ന റബ്ബര്‍ ഷെഡ്ഡിനാണ് തീ പിടിച്ചത്. ബുധനാഴ്ച പതിനൊന്നര മണിയോടെയാണ് തീ പടര്‍ന്നത്. കാഞ്ഞങ്ങാട് നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കുറോളം പണിപ്പെട്ടാണ് തീ പൂര്‍ണമായും അണച്ചത്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു.

Post a Comment
0 Comments