Type Here to Get Search Results !

Bottom Ad

ഡിജെയെന്ന് വിശ്വസിപ്പിച്ചു: മോര്‍ഫ് ചെയ്ത ഫോട്ടോ പ്രദര്‍ശിപ്പിച്ച് ഇരുപതുകാരന്‍ വലയിലാക്കിയത് നിരവധി സ്ത്രീകളെ


കോഴിക്കോട് (www.evisionnews.co): ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിടിയിലായ ഇരുപതുകാരന്‍ ഒരേസമയം സൗഹൃദം നടിച്ചു കബളിപ്പിച്ചത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും. എറണാകുളം സ്വദേശിയായ ഫയാസ് മുബീനാണ് ആ ഇരുപതുകാരന്‍. കഴിഞ്ഞ പത്തു മാസമായി ഫയാസ് കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പഠിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു പതിനേഴുകാരിയെ പരിചയപ്പെടുകയും നാടുവിട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ജീവിതച്ചെലവിനും ബൈക്കില്‍ ഇന്ധനം നിറയ്ക്കാനുള്ള തുകയുമെല്ലാം പതിനേഴുകാരിയും സ്ത്രീ സുഹൃത്തുക്കളുമാണ് നല്‍കിയിരുന്നത്. ഒരാഴ്ച മുമ്പു പതിനേഴുകാരിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡിജെയെ തിരിച്ചറിഞ്ഞത്.

ഡിജെയാണെന്ന് വ്യാജ പ്രചാരണം നല്‍കി മുബീന്‍ ഫേസ്ബുക്കില്‍ രണ്ടായിരത്തിലധികം സുഹൃത്തുക്കളെ സ്വന്തമാക്കിയിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയെന്നു വരുത്തിത്തീര്‍ക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉള്‍പ്പെടുത്തി. കവര്‍ച്ച ചെയ്ത ബൈക്കില്‍ കറങ്ങുന്നതിനും ആഢംബരജീവിതം നയിക്കുന്നതിനും പണം കണ്ടെത്തിയിരുന്നതും തട്ടിപ്പ് വഴികളിലൂടെയായിരുന്നു. കുമ്പളയിലെ രണ്ടു സെന്റിലെ വീട്ടിലാണ് താമസം. വീടിനോടു ചേര്‍ന്നുള്ള മുന്തിയ ഹോട്ടലില്‍ ഡിജെയാണെന്നാണ് വിശേഷണം. ആരുടെയും കണ്ണിലുടക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി. അഭിനയത്തിനൊപ്പം വിവിധ മേഖലയില്‍ മികവുണ്ടെന്നുള്ള വ്യാജ വിവരങ്ങള്‍ ഫയാസ് മുബീന്‍ ചേര്‍ത്തിരുന്നു. രണ്ടായിരത്തില്‍ അധികം ആളുകളാണ് സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ മാത്രം ഫയാസിന് സുഹൃത്തുക്കളായുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ നിരവധി സ്ത്രീകള്‍ യാഥാര്‍ഥ്യമറിയാതെ ഫയാസിന്റെ വലയില്‍ വീണിരുന്നു.

നിരവധി സ്ത്രീകളുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു. വ്യാജ വിവരങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തിയാണു മറ്റുള്ളവരെ ആകര്‍ഷിച്ചിരുന്നത്. നിരവധിയാളുകള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം വിശദമായ രീതിയില്‍ അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുമ്പ് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് ഫയാസും സുഹൃത്തും ചേര്‍ന്ന് ആഢംബര ബൈക്ക് കവര്‍ന്നത്. വ്യാജ നമ്പര്‍ പതിപ്പിച്ച് ഓടുകയായിരുന്നു. പെണ്‍കുട്ടിയുമായി ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. ഫോണ്‍വിളിയുടെയും സുഹൃത്തുക്കളില്‍നിന്നു ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് മംഗലാപുരത്തു നിന്ന് ഇരുവരെയും കഴിഞ്ഞദിവസം പിടികൂടിയത്. പൂര്‍ണമായും ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര. പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി ഓരോയിടത്തുനിന്നും രക്ഷപ്പെടുകയായിരുന്നു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad