അബുദാബി (www.evisionnews.co): അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംസ്ഥാന ട്രഷറര്‍ സി. സമീര്‍ തൃക്കരിപ്പൂര്‍ ഉത്ഘാടനം ചെയ്തു. പി.കെ അഹമ്മദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ഉദിനൂര്‍ പ്രാര്‍ത്ഥന നടത്തി. മുജീബ് മൊഗ്രാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.
അഷ്റഫ് ഒളവറ, കെ.കെ സുബൈര്‍ വടകരമുക്ക്, സലാം ആലൂര്‍, പി.കെ അഷ്റഫ്, അബ്ദുല്ലക്കുഞ്ഞി പരപ്പ, അഷ്റഫ് കീഴൂര്‍, അസീസ് ആറാട്ടുകടവ്, ശിഹാബ് തങ്ങള്‍ മേല്‍പറമ്പ, അനീസ് മാങ്ങാട് സംസാരിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍മാരായ സംസ്ഥാന കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് ഹമീദ് മോന്‍ കടപ്പുറം, ബീരാന്‍ കണ്ണൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ (പ്രസി), സുലൈമാന്‍ കാനക്കോട്, എം.എം നാസര്‍ കാഞ്ഞങ്ങാട്, ഇസ്മായില്‍ ഉദിനൂര്‍ (വൈസ് പ്രസി), ഹനീഫ് പടിഞ്ഞാര്‍മൂല (ജന. സെക്ര), അനീസ് മാങ്ങാട്, ഷാഫി സിയാറത്തുങ്കര, സത്താര്‍ കുന്നുംകൈ (സെക്ര), ചേക്കു അബ്ദുല്‍ റഹിമാന്‍ ഹാജി (ട്രഷ).

Post a Comment
0 Comments