കാസര്‍കോട് (www.evisionnews.co): പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സാന്ത്വനമേകാന്‍ തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളിലെ പിഞ്ചു വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം ശ്രദ്ധേയമായി. പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുകയും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഏറ്റവും മികച്ച നഴ്‌സറി സ്‌കൂളിനുള്ള പുരസ്‌കാരവും നേടിയ സ്‌കൂളിന്റെ മാതൃകാപരമായ സ്വാന്തന പ്രവര്‍ത്തനങ്ങളെ സ്‌കൂള്‍ മാനേജര്‍ എന്‍.എ അബ്ദുല്‍ റഹിമാനും മാനേജ്‌മെന്റ് കമ്മിറ്റിയും അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പി.ടി.എ യും വിദ്യാര്‍ത്ഥികളും സ്വരൂപിച്ച 36,321 രൂപ പി. കരുണാകരന്‍ എം.പി യുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍മല മാധവന്‍, മാനേജര്‍ എന്‍.എ അബ്ദുല്‍ റഹിമാന്‍, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് അലി, പ്രീതി ടീച്ചര്‍ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിച്ചു.

Post a Comment
0 Comments