Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പ് കേന്ദ്രം വരുന്നു

കാഞ്ഞങ്ങാട് (www.evisionnews.co): റെയില്‍വേ സ്റ്റേഷന്റെ നിലവിലുളള കെട്ടിടത്തിന്റെ വടക്കു ഭാഗത്തായി 21 മീറ്റര്‍ നീളത്തില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് പുറമെ സ്ത്രീകള്‍ക്ക് മാത്രമായുള്ള കാത്തിരിപ്പ് കേന്ദ്രവും ഈ കെട്ടിടത്തിലുണ്ടാവും. പുറമെ ക്ലോക്ക് റൂം പ്രവര്‍ത്തിപ്പിക്കും ഇതിന്റെ പണി പൂര്‍ത്തിയായാല്‍ വി.ഐ.പി ലോഞ്ചും കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഏര്‍പ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സന്ദര്‍ശിച്ച ദക്ഷിണ റെയില്‍വേ ചീഫ് ഇലക്ട്രിക്കല്‍ ട്രാക്ക്ഷന്‍ എഞ്ചിനീയര്‍ കെ.വി.വി സത്യനാരായണന്റെ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിരുന്നു. പുതിയ കെട്ടിടം പണിയുന്നതിനായി നിലവിലെ പാര്‍ക്കിംഗ് ഏരിയയിലെ കൂറ്റന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പണി പൂര്‍ത്തിയായി പാര്‍ക്കിംഗ് ഏരിയയുടെ ഒരു ഭാഗത്ത് പുതിയ കെട്ടിടം വരുമ്പോള്‍ നിലവിലെ പാര്‍ക്കിംഗ് ഏരിയ വിപുലീകരിക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചു. പാര്‍ക്കിംഗ് ഏരിയ റെയില്‍വേ ഗെയിറ്റ് വരെ നീട്ടുന്ന വിഷയത്തില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്നും ഇതുസംബന്ധിച്ച് നേരില്‍ സംസാരിച്ച് നഗരവികസന കര്‍മ സമിതി ഭാരവാഹികളായ സി. യൂസുഫ് ഹാജി, ടി. മുഹമ്മദ് അസ്്‌ലം, എ. ഹമീദ് ഹാജി, സി. കുഞ്ഞബ്ദുല്ല ഹാജി പാലക്കി എന്നിവര്‍ക്ക് വര്‍ക്ക് ട്രാക്ഷന്‍ എഞ്ചിനീയര്‍ സത്യനാരണ ഉറപ്പു നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad