Type Here to Get Search Results !

Bottom Ad

'മഠത്തില്‍ പീഡനശ്രമമുണ്ടായി: രക്ഷയ്ക്ക് ശരീരം പൊള്ളിച്ചു' അനുഭവം തുറന്നുപറഞ്ഞ് ദയാബായി


കോട്ടയം (www.evisionews.co): കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് മോശം അനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തക ദയാബായി. മഠത്തില്‍ പോകുന്നതിനു മുന്‍പ് ഇതേപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ല. മഠത്തിലെ കാലത്താണ് വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയില്‍നിന്ന് മോശം അനുഭവമുണ്ടായത്. തനിച്ചായ സാഹചര്യത്തില്‍ വൈദികനായ ഒരാള്‍ കടന്നുപിടിച്ചു. കുതറി രക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. പ്രായത്തില്‍ മുതിര്‍ന്ന അദ്ദേഹത്തില്‍നിന്ന് ഒരിക്കല്‍ പോലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദയാബായി പറഞ്ഞു.

സംഭവിച്ചതിനെക്കുറിച്ച് മഠത്തില്‍ ആരോടും ഒന്നും പറയാന്‍ കഴിയില്ലായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തില്‍ ഭയന്ന തന്റെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാന്‍ സാധിക്കില്ല. ഇത്തരമൊരു സംഭവം തുടര്‍ന്നും ഉണ്ടാകുമോയെന്നായിരുന്നു പേടി. അതുണ്ടാകാതിരിക്കാന്‍ ശരീരത്തില്‍ സ്വയം പൊള്ളലേല്‍പ്പിക്കുകയെന്ന മാര്‍ഗം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഇതിനായി മെഴുകുതി ഉപയോഗിച്ച് ശരീര ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുമായിരുന്നു. മുറിവുകള്‍ വ്രണമാകുമ്പോഴെങ്കിലും തന്നെ വെറുതെ വിടുമല്ലോ എന്നു കരുതി. പിന്നീട് അദ്ദേഹം വിളിപ്പിച്ചാല്‍ ഒരിക്കല്‍ പോലും അങ്ങോട്ടേക്ക് പോകില്ലായിരുന്നു. നിര്‍ബന്ധങ്ങള്‍ പ്രതിരോധിച്ചപ്പോള്‍ ചില കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

കുറവിലങ്ങാട്ടെ കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും എന്തുകൊണ്ട് പറഞ്ഞില്ലെന്നൊരു നിര്‍ണായക ചോദ്യമുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ആരോടും അങ്ങനെ പറയാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അനുഭവം തന്നെ നോക്കിയാല്‍ ഒരിക്കലും നമുക്ക് അതിന് സാധിക്കില്ലെന്ന് പറയാന്‍ കഴിയും. മഠത്തിലാണെങ്കിലും അതിന് അനുകൂലമായ അവസ്ഥയുണ്ടായികില്ല. എന്നാല്‍ ഇപ്പോള്‍ പല മഠങ്ങളിലും സന്തോഷകരമായ പരിതസ്ഥിതിയാണുള്ളത്. അടുപ്പമുള്ള ആരോടെങ്കിലും നമുക്ക് ഇതു പറയാന്‍ കഴിയുമായിരിക്കും. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad