Type Here to Get Search Results !

Bottom Ad

കരിച്ചേരി നാരായണന്‍ പുതിയ തലമുറ മാതൃകയാക്കേണ്ട വ്യക്തിത്വം: കെ. സുധാകരന്‍

പൊയിനാച്ചി (www.evisionnews.co): കരിച്ചേരി നാരായണന്‍ കോണ്‍ഗ്രസിലെ പുതിയ തലമുറ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്ന് മുന്‍ മന്ത്രി കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കണ്ടുപഠിക്കേണ്ടതുണ്ട്. ചട്ടഞ്ചാലില്‍ യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ യു.ഡി.എഫ് നേതാക്കളായ ഹരീഷ് ബി. നായര്‍, വി. കമ്മാരന്‍, പി.എ അഷ്‌റഫലി, എം.എസ് മുഹമ്മദ് കുഞ്ഞി, പി.കെ ഫൈസല്‍, കരിമ്പില്‍ കൃഷ്ണന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.ഇ.എ ബക്കര്‍, സാജിദ് മൗവ്വല്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, കരുണ്‍ താപ്പ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad