മുംബൈ (www.evisionnews.co): ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് നടന്‍ ഉദയ് ചോപ്ര. കഞ്ചാവ് നിയമവിധേയമാക്കുന്നതോടെ രാജ്യത്തിന് വലിയ റവന്യൂവും ആതുരരംഗത്ത ഒരുപാട് ഉപകാരങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനവുമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
'ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നാമത്തെ കാര്യം ഇത് നമ്മുടെ സംസ്താരത്തിന്റെ ഭാഗമാണ്. രണ്ടാമത് കഞ്ചാവ് നിയമവിധേയമാക്കിയാല്‍ അതിന് നികുതി ചുമത്തുക വഴി രാജ്യത്തിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാം. മാത്രമല്ല കഞ്ചാവിന്റെ ഉപയോഗം ആളുകള്‍ക്കുള്ളിലെ ക്രിമിനല്‍ മനോഭാവം കുറയ്ക്കും. അതിനൊപ്പം തന്നെ ധാരാളം അസുഖങ്ങള്‍ക്ക് മരുന്നായും കഞ്ചാവ് ഉപയോഗിക്കാം' - ഉദയ് ചോപ്ര വ്യക്തമാക്കി.
താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഇവ നിയമവിധേയമാക്കുന്നത് വളരെ മികച്ച ഒരു മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ചെടിയുമായി ബന്ധപ്പെട്ട് നമുക്ക് വലിയ പാരമ്പര്യം നിലനില്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഉദയ് ചോപ്ര തന്റെ ചലചിത്ര ജീവിതം തുടങ്ങുന്നത് 2000ലായിരുന്നു. ഷാരൂഖ് ഖാന്റെ കൂടെ മൊഹബത്തിയന്‍ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. മുന്‍ ചലചിത്ര നിര്‍മ്മാതാവായിരുന്ന യാഷ് ചോപ്രയുടെ മകനാണ് ഉദയ് ചോപ്ര. അവസാനമായി ചിത്രത്തില്‍ അഭിനയിച്ചത് 2013ല്‍ ദൂം എന്ന ചിത്രത്തിലായിരുന്നു.

Post a Comment
0 Comments