ദേശീയം (www.evisionnews.co): രാജ്യത്തെ ടെലികോം രംഗത്ത് വിജയഗാഥ തുടര്‍ന്ന് രണ്ടുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിലവിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ ലഭ്യമാക്കുന്ന ജിയോ സെലിബ്രേഷന്‍ പായ്ക്കാണ് കമ്പനി അവതരിപ്പിച്ചത്. നിലവില്‍ ലഭിക്കുന്ന ഓഫറുകള്‍ക്ക് പുറമേ പ്രതിദിനം രണ്ട് ജിബി ഫോര്‍ജി ഡാറ്റ നാലു ദിവസത്തേക്ക് അധികം നല്‍കുന്ന പരിമിതമായ ഓഫറാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചത്.
ഇന്നു ആരംഭിക്കുന്ന ഓഫറിന്റെ ആനുകൂല്യം സെപ്തംബര്‍ 11 വരെ ലഭിക്കും. അതായത് നാലു ദിവസം രണ്ടു ജിബി ഡാറ്റ വീതം എട്ടു ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പുലര്‍ച്ചെ 12ന് ഡാറ്റ ആനുകൂല്യം പ്രതിദിനം പുതുക്കുന്ന തരത്തിലാണ് പ്ലാന്‍ ക്രമീച്ചിരിക്കുന്നത്. മൈ പ്ലാന്‍സിലും മൈ ജിയോ ആപ്പിലും പാക് ലഭ്യമാണ്. കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന ഓഫര്‍ ജിയോ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഡയറി മില്‍ക്കിന്റെ അഞ്ചു രൂപ മുതലുള്ള ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്. ചോക്ലേറ്റിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാം. ജിയോയിലെ പ്രതിദിന അതിവേഗ ഡാറ്റ ഉപയോഗത്തിന് ശേഷം സൗജന്യ ഡാറ്റ ലഭ്യമാകും.

Post a Comment
0 Comments