ബദിയടുക്ക (www.evisionnews.co): കേരളം പ്രളയദുരിതത്തില്‍ അകപ്പെട്ടോള്‍ മരിക്കാവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയും സൈക്കിള്‍ പോലുമില്ലാത്തവര്‍ക്ക് കാറും ലോറിയും നല്‍കിയത് കേരള ചരിത്രത്തിലാദ്യമാണെന്നും പൊതു സമൂഹത്തിന് അപമാനമാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ഇടതു സര്‍ക്കാറിന്റെ പെന്‍ഷന്‍ അട്ടിമറിക്കതിരെ മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ എം.എല്‍.എ ഉദ്ഘാനം ചെയ്തു. മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബദ്‌റുദ്ധീന്‍ താസിം അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, ഹമീദ് പള്ളത്തടുക്ക, എം.എസ് ഹമീദ് ഗോയിയടുക്ക, അബ്ബാസ് ഹാജി ബിര്‍മിനട്ക്ക, അബ്ദുല്ല ചാലക്കര, സിറാജ് മുഹമ്മദ്, എം.ബി മുഹമ്മദ് കുഞ്ഞി, അസീസ് പെരഡാല, ഹൈദര്‍ കുടുപ്പംകുഴി, സക്കീര്‍ ബദിയടുക്ക, സിയാദ് പെരഡാല, അബ്ദുറഹ്മാന്‍ കുഞ്ചാര്‍, അഹമ്മദാലി പാട്‌ലട്ക്ക സംബന്ധിച്ചു.

Post a Comment
0 Comments