കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലറെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞെന്നാരോപിച്ചാണ് രണ്ടാംവര്‍ഷ പിജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്തിനെ പുറത്താക്കി. സര്‍വകലാശാലക്കെതിരായി സമരം ചെയ്തതിലുള്ള പ്രതികാര നടപടിയായാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയതെന്നും ആക്ഷേപമുണ്ട്. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലറെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞുവെന്നാണ് അഖിലിനെതിരെയുള്ള കുറ്റം. ജൂണ്‍ 25നാണ് അഖിലിനെ അന്വേഷണ വിധേയമായി താല്‍കാലികമായി നീക്കം ചെയ്തത്. ജൂലൈ 22നും ആഗസ്റ്റ് 16നും അന്വേഷണ സമിതിക്ക് മുമ്പാകെ അഖില്‍ ഹാജരായിരുന്നു.
സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ക്കെതിരെ വിവിധ സമയങ്ങളിലായി അഖില്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നു. ഈസമരങ്ങളിലെ പങ്കാളിത്തമാണ് അഖിലിനെ പുറത്താക്കുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്. സമരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതായി നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. കാമ്പസിലെ ഫയര്‍ ആന്റ് സേഫ്റ്റി ഉപകരണത്തിന്റെ ഗ്ലാസ് ചില്ല് തകര്‍ത്തുവെന്നതിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എഫ്.ബി പോസ്റ്റിട്ട ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്‌പെന്റ് ചെയ്തിരുന്നു.

Post a Comment
0 Comments