ദേശീയം (www.evisionnews.co): സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയെ കേന്ദ്രം സ്വാഗതം ചെയ്തിരുന്നു. പക്ഷേ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുമെന്ന കാര്യത്തില്‍ കേന്ദ്രത്തിന് വ്യത്യസ്ത നിലപാടാനുള്ളത്. പ്രകൃതി വിരുദ്ധമാണ് സ്വവര്‍ഗ വിവാഹം. അതുകൊണ്ട് അതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നിലപാടിലാണ് ബി.ജെ.പിയും ആര്‍.എസ്.എസുമുള്ളത്.
ഇതേ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതോടെ ഇനിയും വിഷയം കോടതി കയറാനാണ് സാധ്യത. സുപ്രീം കോടതി വിധിയിലൂടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യതക്കുള്ള അവകാശമുണ്ടെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ സുനില്‍ മെഹ്‌റ വ്യക്തമാക്കി. അതേസമയം വിധിയില്‍ പൗരാവകാശം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തത വരുത്തിയിട്ടില്ല. സുപ്രീം കോടതി ലൈംഗീക ന്യൂനപക്ഷങ്ങളുടെ പൗരാവകാശത്തെക്കുറിച്ച് പറയാത്തത് കൊണ്ട് അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇനിയും കോടതിയിലെത്തുമെന്നാണ് സൂചന. സാധാരണ പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശത്തിനും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതയുണ്ട്. അത് സംരക്ഷിക്കാനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

Post a Comment
0 Comments