കൊല്ലം (www.evisionnews.co): കരുനാഗപ്പള്ളിയില്‍ ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചതിന് ശേഷം ഗൃഹനാഥന്‍ വീടിന് തീയിട്ടു. വീട്ടുപകരണങ്ങള്‍ മുക്കാല്‍ഭാഗവും കത്തിനശിച്ചെങ്കിലും അലമാരയില്‍ സൂക്ഷിച്ച 10 ലക്ഷം രൂപ അതിസാഹസികമായി പുറത്തെത്തിച്ച എസ്.ഐക്ക് ഗുരുതരമായി പൊള്ളലേറ്റു. ഓച്ചിറ എസ്.ഐ ജ്യോതിസുധാകറിനാണ് പൊള്ളലേറ്റത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പായിക്കുഴി സ്വദേശി ഹരികുമാറാണ് ഭാര്യയെ മര്‍ദ്ദിച്ചതിന് ശേഷം മണ്ണെണ്ണ ഒഴിച്ചു വീടിന് തീയിട്ടത്. ബന്ധുവിന്റെ വിവാഹാവശ്യത്തിനായി സൂക്ഷിച്ച പണമാണ് എസ്.ഐ ജ്യോതി സുധാകര്‍ പുറത്തെത്തിച്ചത്. അലമാരയില്‍ പത്തു ലക്ഷം രൂപ സൂക്ഷിച്ചിരിക്കുന്ന വിവരം ഹരികുമാറിന്റെ ഭാര്യയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ജനല്‍ച്ചില്ല് തകര്‍ത്ത് അകത്തുകയറിയ എസ്.ഐ കത്തികൊണ്ട് അലമാര തള്ളിയിട്ട് അതില്‍നിന്നു പണം അടങ്ങിയ ബാഗ് പുറത്തെടുക്കുകയായിരുന്നു.
ഹരികുമാറിന്റെ ഭാര്യയുടെ ബന്ധുവായ സ്ത്രീക്കും മര്‍ദനമേറ്റു. ഇരുവരും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനു തീയിട്ടതിന് ശേഷം ഹരികുമാര്‍ കടന്നുകളഞ്ഞു. ഭാര്യയുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി, കായംകുളം യൂണിറ്റുകളില്‍ നിന്ന് എത്തിയ അഗ്നിശമന സേനാസംഘം ഒരു മണിക്കൂറുകൊണ്ടാണു തീ അണച്ചത്. ഹരി കുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments