കാസര്‍കോട് (www.evisionnews.co): ഒമ്പതു വയസുകാരിയെ വീടിന് സമീപത്തെ ഷെഡില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി പത്തു വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിന്തളം ഓമശ്ശേരിയിലെ സദാശിവനെ (45)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴസംഖ്യ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. 2015 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അന്നത്തെ നീലേശ്വരം സി.ഐ.കെ.ഇ പ്രേമചന്ദ്രനാണ് കേസില്‍ കുറ്റപത്രം നല്‍കിയത്.

Post a Comment
0 Comments