തിരുവനന്തപുരം (www.evisionnews.co): ഇന്ധന വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഭാരത് ബന്ദ് തുടരുന്നതിനിടെ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76.73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപയുമാണ്.

Post a Comment
0 Comments