പടന്ന (www.evisionnews.co): എടവണ്ണയിലെ കോളജ് ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പടന്ന കൊട്ടയന്താറിലെ സഹീറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മ സമിതിക്ക് രൂപംനല്‍കി. സഹീറിന്റെ വീട്ടുമുറ്റത്ത് നടന്ന യോഗത്തില്‍ പടന്നയിലെ മത രാഷ്ട്രീയ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറോളം പേര്‍ പങ്കെടുത്തു. ഇവരില്‍ നിന്ന് 30 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ബലിപെരുന്നാള്‍ അവധിക്ക് ശേഷം കഴിഞ്ഞ മാസം 28നാണ് സഹീര്‍ കോളജില്‍ പോയത്. ഈമാസം രണ്ടിന്് വൈകിട്ടാണ് സഹീര്‍ തൂങ്ങിമരിച്ചു എന്ന് പറഞ്ഞ് കോളജില്‍ നിന്ന് ഫോണ്‍ വിവരം ലഭിച്ചത്. വീട്ടുകാരുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്ന മകന്‍ മരിച്ച ദിവസവും വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും തങ്ങളുടെ മകന്‍ തൂങ്ങിമരിക്കേണ്ട ഒരുസാഹചര്യവും ഇല്ലെന്നും മാതാപിതാക്കളായ പി.വി സാദിഖും പി.എന്‍ സാജിദയും പറയുന്നു. മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രി ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
കര്‍മ സമിതി യോഗത്തില്‍ പടന്ന ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിവി മുഹമ്മദ് അസ്്‌ലം അധ്യക്ഷത വഹിച്ചു. ടി.കെ.പി മുസ്തഫ സ്വാഗതം പറഞ്ഞു. പടന്ന പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഫൗസിയ, ജമാഅത്തുല്‍ ഇസ്്‌ലാം ദര്‍സ് കമ്മിറ്റി സെക്രട്ടറി വി.കെ.പി ഹമീദലി, പ്രസിഡണ്ട് അഡ്വ. ടി.എം.സി കുഞ്ഞബ്ദുല്ല, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.കെ ഫൈസല്‍, പി.സി മുസ്തഫ ഹാജി, പി.കെ കുഞ്ഞബ്ദുല്ല, പി.എന്‍ ഹമീദ് ഹാജി സംസാരിച്ചു.

Post a Comment
0 Comments