കോഴിക്കോട്: (www.evisionnews.co) മടപ്പള്ളി ഗവ: കോളജില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ പെണ്‍കുട്ടികളെ പൊതു ജനമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഹരിത സംസ്ഥാന കമ്മിറ്റി മടപ്പള്ളി കോളജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഹരിത കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി തംജിദാനയും സഹപ്രവര്‍ത്തകരെയുമാണ് മടപ്പള്ളി കോളജില്‍ നിന്നും എസ്.എഫ്.ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. മടപ്പള്ളി കോളജില്‍ ഇതിന് മുമ്പ് നടന്ന അക്രമങ്ങള്‍ക്കൊന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കെതിരെയും കൈകള്‍ ഉയര്‍ന്നു തുടങ്ങി. ഇത്തരത്തിലുള്ള ക്രിമിനല്‍ പൊളിറ്റിക്‌സ് കാമ്പസുകളില്‍ നിന്നും തുടച്ചു മാറ്റണമെന്നും പെണ്‍കുട്ടിയെ അക്രമിച്ചവര്‍ക്കെതിരെ കേസെടുത്ത് കോളജില്‍ നിന്നും പുറത്താക്കണമെന്നും ഹരിത സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്‌നി, ജനറല്‍ സെക്രെട്ടറി നജ്മ തബഷീറ എന്നിവര്‍ അറിയിച്ചു.

Post a Comment
0 Comments