Type Here to Get Search Results !

Bottom Ad

കാരുണ്യവഴിയില്‍ മാതൃകയായി ചാത്തപ്പാടി യുണൈറ്റഡ് ജി.സി.സി കൂട്ടായ്മ


പൈക്ക (www.evisionnews.co): ചാത്തപ്പാടി യുണൈറ്റഡ് ജി.സി.സി കൂട്ടായ്മ 2.2 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി നാലാം വര്‍ഷത്തിലേക്ക്. ജി.സി.സി രാജ്യങ്ങളിലുള്ള ചാത്തപ്പാടി നിവാസികളായ പ്രവര്‍ത്തകരെ കൂട്ടിയോജിപ്പിച്ച് കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് രൂപീകരിച്ച സംഘടനയാണ് ചാത്തപ്പാടി യുണൈറ്റഡ്- ജി.സി.സി നാട്ടിലെ യുണൈറ്റഡ് ചാത്തപ്പാടി ക്ലബുമായി സഹകരിച്ചാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

ചാത്തപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിന് സഹായ ഹസ്തം നല്‍കിയിരുന്നു മൂന്നു വര്‍ഷം മുമ്പ് സംഘടന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മംഗല്യ സഹായങ്ങള്‍, ചികിത്സ സഹായം, റംസാന്‍ റിലീഫുകള്‍, കുടിവെള്ള പദ്ധതി എന്നിങ്ങനെ സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കും അനാഥര്‍ക്കും സ്വാന്തനത്തിന്റെ വിരല്‍സ്പര്‍ശം നല്‍കികൊണ്ട് സംഘടന മുന്നോട്ടുപോവുകയാണ്.

കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുതിയ നേതൃത്തെ ചുമതലയേല്‍പിക്കുന്നതിന്നുമായി രണ്ടുദിവസം നീണ്ടുനിന്ന ഓണ്‍ലൈന്‍ സംഗമം പ്രസിഡണ്ട് കമാല്‍ മല്ലത്തിന്റെ അധ്യക്ഷതയില്‍ അബൂബക്കര്‍ ചാത്തപ്പാടി ഉദ്ഘാടനം ചെയ്തു. സിഎച്ച് അബ്ദുല്ല കുഞ്ഞി പ്രാര്‍ത്ഥന നടത്തി. ജന. സെക്ര സൈഫുദ്ദീന്‍, നെഫസല്‍ സംസാരിച്ചു. ഭാരവാഹികള്‍: അബൂബക്കര്‍ ചാത്തപ്പാടി, കബീര്‍ തളകര ഹമീദ് ഗോവ (രക്ഷാധികാരികള്‍), ഹക്കീം ചാത്തപ്പാടി (പ്രസി്), നിയാസ് കുന്നില്‍ (വൈസ് പ്രസി), സൈഫുദ്ദീന്‍ (ജന. സെക്ര), നജീബ് ചാത്തപ്പാടി (ജോ സെക്ര), സമീഹ് മല്ലം (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad