കാസര്‍കോട് (www.evisionnews.co): സ്വാമിജീസ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാലിന്യ മുക്ത കേരളം മാലിന്യമില്ലാത്ത നാട് എന്ന മുദ്രാവാക്യത്തില്‍ മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്‍ രാവിലെ ചെര്‍ക്കള ടൗണ്‍ കേന്ദ്രീകരിച്ച് നടത്തി. നൂറോളം വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ചെര്‍ക്കള ടൗണ്‍ എല്ലാ ഭാഗങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു.
എന്‍.എസ്.എസ് ലീഡര്‍ ശ്രീഹരി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തകുമാരി, വ്യാപാരി ഏകോപന സമിതി പ്രസിഡണ്ട് ഷരീഫ്, എന്‍.എസ്.എസ് പ്രോഗ്രം ഓഫീസര്‍ മധുസുദനന്‍, സീനിയര്‍ അധ്യാപകരയ ഗംഗാധരന്‍, ടി.എം ശ്രീജ, ഹരീഷ്, ജംഷീദ് എതിര്‍ത്തോട്, പ്രോഗ്രാം ഓഫീസര്‍ മധുസൂദനന്‍ സംസാരിച്ചു. രണ്ടാംഘട്ടത്തില്‍ ഇനി പഞ്ചായത്തിന്റെ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. ഇതിലൂടെ ചെര്‍ക്കള പഞ്ചായത്തിനെ പൂര്‍ണമായും മാലിന്യവിമുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രോഗ്രാം ഓഫീസര്‍ മധുസുദനന്‍ അറിയിച്ചു.

Post a Comment
0 Comments