കാസര്‍കോട് (www.evisionnews.co): ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കാന്‍ നേതൃത്വം നല്‍കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്ത പോലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് കലാകായിക പരിപാടികള്‍ നടക്കുമ്പോള്‍ ആവേശവും ആഘോഷവും സ്വാഭാവികമാണ്. എന്നാല്‍ അതിരു കവിയാതിരിക്കാനുള്ള നിയന്ത്രണവും ഇടപെടലും നടത്താന്‍ സംഘാടകരായ അധ്യാപകര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
മുന്‍വിധിയോടെ വിദ്യാര്‍ത്ഥികളെ ശത്രുപക്ഷത്ത് കണ്ട് വേണ്ടയാടാനും ശ്രമിച്ച അധ്യാപര്‍ക്ക് പ്രശനം സങ്കീര്‍ണമാക്കിയതിലുള്ള ഉത്തരവാദിത്വത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദ്യാര്‍ത്ഥികളോടും സ്ഥാപനത്തോടും കൂറില്ലാത്ത ഒരു കൂട്ടം അധ്യാപകരുടെ ചെയ്തികള്‍ സ്ഥിരം അസ്വസതകള്‍ സൃഷ്ടിക്കുകയാണെന്നും ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ കോമ്പൗണ്ടെന്ന പരിഗണന വെക്കാതെ കലാപ കേന്ദ്രമെന്ന പോലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസ് നടപടി ദുരൂഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. യൂസുഫ് ള്ളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍ പ്രസംഗിച്ചു.

Post a Comment
0 Comments