ചട്ടഞ്ചാല്‍ (www.evisionnews.co): ദീനി സേവന രംഗത്ത് യുവക്കളുടെ ഇടപെടലും ആത്മാര്‍ത്ഥതയും പ്രതീക്ഷ നല്‍കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാഹിനബാദിലെ യുവാക്കളുടെ കൂട്ടായ്മയായ ഇസത്തുല്‍ ഇസ്്‌ലാം സംഘം മാഹിനാബാദ് ഫാത്തിമ വില്ലയിലെ സിഎം ഉസ്താദ് നഗറില്‍ സംഘടിപ്പിച്ച ഇസ്്‌ലാമിക ചരിത്ര കഥാപ്രസംഗം പരിപാടിയില്‍ അവാര്‍ഡ് ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്ല അര്‍ഷദി പ്രാര്‍ത്ഥന നടത്തി. എം.ഐ.സി ദഅവ കോളജ് പ്രിന്‍സിപ്പല്‍ കൊടുവള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാല്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി പാദൂര്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, കല്ലട്ര മാഹിന്‍ ഹാജി ഉപഹാരം നല്‍കി.
ഇസത്തുല്‍ ഇസ്്‌ലാം സംഘം വൈസ് പ്രസിഡണ്ട് ഹാരിസ് മാഹിനാബാദ് സ്വാഗതം പറഞ്ഞു. കാഥികന്‍ സുബൈര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി ചരിത്ര കഥാപ്രസംഗം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ധീന്‍ തെക്കില്‍, ടെലഫോണ്‍ അഡ്വവൈസര്‍ ബോര്‍ഡ് മെമ്പര്‍ കട്ടക്കാല്‍ ഷാഫി ഹാജി, കൊര്‍ദോവ കോളജ് ഡയറക്ടര്‍ റഊഫ് ബായിക്കര, അബ്ബാസ് ഫൈസി ചേരൂര്‍, സി..എച്ച് ഖാലിദ് ഫൈസി, ഖാനം അബ്ദുല്ല ഹാജി, ഇസത്തുല്‍ ഇസ്്‌ലാം സംഘം പ്രസിഡണ്ട് ഗല്‍ദാരി റാഫി മാഹിനാബാദ്, സിദ്ധീഖ് മങ്ങാടന്‍, അബു മാഹിനാബാദ്, എച്ച്.എം കരീം, സാലിഹ് ഫാത്തിമ വില്ല, ആമു കോളോട്ട്, അബ്ബാസ് പ്രസംഗിച്ചു.

Post a Comment
0 Comments