കോട്ടയം (www.evisionnews.co): കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനക്ക് വിധേയനാക്കിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലില്‍ ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്നാണ് നീക്കം. നുണപരിശോധനാ ഫലം അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ബിഷപ്പിനെ പീഡനം നടന്ന 20-ാം നമ്പര്‍ മുറിയിലുള്‍പ്പെടെ തെളിവെടുപ്പു നടത്തി.
കന്യാസ്ത്രീമാരെ മഠത്തില്‍ നിന്ന് മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്. ബിഷപ്പിനെ തിരികെ കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോയി. മഠത്തില്‍ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. അതേസമയം ബിഷപ്പിനു വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ഇരയായ കന്യാസ്ത്രീയെ അപായപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിച്ചെന്ന പരാതിയില്‍ ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കോട്ടയം എസ്പി നിര്‍ദേശം നല്‍കി. തിങ്കളാഴ്ച്ച് ഉച്ചവരെ ബിഷപ്പ് പോലീസ് കസ്റ്റഡിയില്‍ തുടരും.

Post a Comment
0 Comments