കാസര്‍കോട് (www.evisionnews.co): ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പട്‌ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡണ്ട് സി.എച്ച് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യഷത വഹിച്ചു. മുന്‍ ജെ.സി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നാഗേഷ്, ജെ.സി.ഐ കാസര്‍കോട് വൈസ് പ്രസിഡണ്ട് റംസാദ് അബ്ദുള്ള സംസാരിച്ചു. പ്രിന്‍സിപാള്‍ എം. ഗോവിന്ദന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിജേഷ് പോള്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments