
ഉദുമ (www.evisionnews.co): പ്രളയത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ആനാസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ 24ന് ഉദുമ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു. രാവിലെ 10 മണിക്ക് ഉദുമയില്‍ നിന്ന് പ്രകടനം ആരംഭിക്കും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവേക് പരിയാരം അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനായക പ്രസാദ്, സെക്രട്ടറി മധു അടുക്കത്ത് ബയല്‍, മണ്ഡലം കമ്മറ്റി അംഗം ദിനേശന്‍ ഞെക്‌ളി, പഞ്ചായത്ത് പ്രബാരി തമ്പാന്‍ അച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
0 Comments