കാസര്‍കോട് (www.evisionnews.co): എടവണ്ണ ജാമിഅ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയും പടന്ന കൊട്ടയന്താറിലെ ഷഹീറിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയിക്കത്തക്ക സൂചനകളില്ലെന്നും തൂങ്ങിമരണമെന്നാണ് റിപ്പോര്‍ട്ടിലെന്നും പോലീസ് പറഞ്ഞു. മരണത്തിന് ഉപയോഗിച്ച കയര്‍ ലഭ്യമായിട്ടില്ലെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ചത്. ഹോസ്റ്റലിലുള്ളവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷമാണ് പോലീസ് തെളിവെടുപ്പിനെത്തിയത്.
ബലിപെരുന്നാള്‍ അവധിക്ക് ശേഷം കോളജിലേക്ക് പോയ ഷഹീര്‍ മരിച്ചതായി ഈമാസം രണ്ടിന് വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വിവരം ലഭിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചെന്നായിരുന്നു ബന്ധുക്കള്‍ക്ക് വിവരമെത്തിയത്. പഠനത്തിലും ദീനീചര്യകളിലും താല്‍പര്യവും നിഷ്ഠയുമുള്ള ഷഹീര്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ചുപറയുന്നത്. മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്. ഷഹീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

Post a Comment
0 Comments