കാസര്‍കോട് (www.evisionnews.co): എല്‍ബിഎസ് കോളജില്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് അസമയത്ത് എസ്.എഫ്.ഐ നേതാവ് എത്തിയതായി പരാതി. എസ്.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ വിദ്യാര്‍ത്ഥിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പലതവണയായി ഇയാളെ ഹോസ്റ്റലില്‍ കണ്ടിരുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു. യുവാവുമായി ബന്ധമുള്ള ഒരു കുട്ടിയെ കാണാനാണ് ഹോസ്റ്റലിലെത്തിയതെന്നാണ് പറയുന്നത്. ഇയാളെ രണ്ടുദിവസം മുമ്പ് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുകയും ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
സംഭവം പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ നേതാവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എംഎസ്എഫും- കെഎസ്‌യുവും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി തലത്തില്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതായും പാര്‍ട്ടി സസ്പെന്‍ഷനില്‍ ഒതുക്കുന്നതായും ആരോപണമുണ്ട്.

Post a Comment
0 Comments