കാസര്‍കോട് (www.evisionnews.co): പൊതുമരാമത്ത് വകുപ്പു ജോലികള്‍ ഓരോ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുടെയും കൂടി ഒറ്റ എസ്റ്റിമേറ്റില്‍ ടെണ്ടര്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും കേരളത്തിലെ ചെറുകിട കരാറുകാരെ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ഇതിന്റെ പിന്നിലെന്നും ഇതിനെതിരെ ശക്തമായി പ്രതിശോധിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീകണ്ടന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, അന്തുഞ്ഞി ഹാജി മഞ്ചേശരം, എം എം നൗഷാദ്, ജാസിര്‍ ചെങ്കള, മജീദ് ബെണ്ടിച്ചാല്‍, ഹസൈനാര്‍ തളങ്കര, സി.എല്‍ അബ്ദുല്ല, എം.എ നാസര്‍ പ്രസംഗിച്ചു.

Post a Comment
0 Comments