കാസര്‍കോട് (www.evisionnews.co): വിവാഹ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച സുമോയും മറ്റു രണ്ടു കാറുകളും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉപ്പള ബായാര്‍ കണ്ണാട്ടിപ്പാറയിലാണ് വിട്ള പുത്തൂരില്‍ നിന്നും വിവാഹം കഴിഞ്ഞു വരികയായിരുന്നവര്‍ സഞ്ചരിച്ച സുമോയും ഷിഫ്റ്റ് കാറും മറ്റൊരു കാറും കൂട്ടിയിടിച്ചത്. സുമോയിലുണ്ടായിരുന്ന പരിക്കേറ്റ എട്ടോളം പേരെ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചു പേരുടെ നിലഗുരുതരമാണ്. സുമോ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്‍, ഖദീജ, സീനത്ത്, മുന്‍സാന, താഹിറ, അഫ്രീന്‍, മുബാഷിര്‍, അഫ്നാന്‍, അഫീന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Post a Comment
0 Comments