കാസര്‍കോട് (www.evisionnews.co): കാറില്‍ കടത്തിയ ലക്ഷങ്ങളുടെ കുങ്കുമപ്പൂവുമായി കാസര്‍കോട്ടെ മൂന്നംഗസംഘം കണ്ണൂരില്‍ പോലീസ് പിടിയിലായി. കാസര്‍കോട് ബേഡകം അഞ്ചാംമൈലിലെ മുഹമ്മദ് സിയാദ് (25), ചട്ടഞ്ചാല്‍ ബാലനടുക്കത്തെ ഷാഹുല്‍ ഹമീദ്(22), പൂനാച്ചി ഇബ്രാഹിം ഖലീല്‍ (27) എന്നിവരെയാണ് ശ്രീകണ്ഠാപുരം സി.ഐ വി.വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരന്നു. കാറിനകത്ത് രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് കിലോ കുങ്കുമപ്പൂവ് കസ്റ്റഡിയിലെടുത്തു. 2011ല്‍ വിവാഹത്തിന് തലേദിവസം വരനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് മുഹമ്മദ് സിയാദെന്ന് പൊലീസ് പറഞ്ഞു. ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. കുങ്കുമപ്പൂവില്‍ നിന്നും കുറച്ച് മട്ടന്നൂരില്‍ വില്‍പ്പന നടത്തിയ ശേഷം ബാക്കി തളപ്പറമ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. കാസര്‍കോട് സ്വദേശിയായ ഏജന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഘം കുങ്കുമപ്പൂവുമായി എത്തിയത്.

Post a Comment
0 Comments