കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- മധൂര്‍- സീതാംഗോളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകള്‍ ആര്‍.ടി.ഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസുകള്‍ ഇന്നു മുതല്‍ സര്‍വീസ് നടത്തും. സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.
ഇതിനായി പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിനെ നിയോഗിക്കും. സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ പിടിക്കപ്പെട്ടാല്‍ രണ്ടായിരം രൂപ പിഴ ചുമത്തും. ചര്‍ച്ചയില്‍ ബസ് ഉടമ സംഘം ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, താലൂക്ക് പ്രസിഡണ്ട് എന്‍.എം ഹസൈനാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി, ജില്ലാ ജോ. സെക്രട്ടറി ശങ്കര നായ്ക്, ജില്ലാ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി. പി.എ താരാനാഥ് എന്നിവരും ആര്‍.ടി.ഒ. അബ്ദുല്‍ ഷുക്കൂറും ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment
0 Comments