കാസര്‍കോട് (www.evisionnews.co): ബൈക്ക് കവര്‍ച്ചക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിയ കാസര്‍കോട് സ്വദേശിയെ മംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ചായ്യോത്തെ ഷഫീഖിനെ (28)യാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ മംഗളൂരു മുള്‍കി പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ വെച്ചാണ് വാറണ്ട് കേസ് പ്രതിയെ പിടികൂടിയത്. മംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നാലംഗ സംഘമാണ് മുള്‍കി പോലീസ് സ്റ്റേഷന്‍ പരധിയില്‍ നിന്നും ബൈക്ക് കവര്‍ച്ച ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശിയായ ഗസനി, കര്‍ണാടക സ്വദേശികളായ പ്രകാശ്, ശങ്കര്‍ എന്നിവരും ചേര്‍ന്നാണ് ബൈക്ക് കവര്‍ച്ച ചെയ്തത്. ഇവര്‍ക്ക് മറ്റേതെങ്കിലും കേസുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment
0 Comments