Type Here to Get Search Results !

Bottom Ad

ക്ഷണിച്ചാല്‍ സി.പി.എം നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരുമെന്ന് ശ്രീധരന്‍ പിള്ള


തിരുവനന്തപുരം (www.evisionnews.co): തങ്ങള്‍ ക്ഷണിച്ചാല്‍ സി.പി.എം നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. സി.പി.എം ബ്രാഞ്ച് ഭാരവാഹികളടക്കം ബിജെപിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നേതാക്കള്‍ ആരുടേയും പേരെടുത്ത് പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ജനപക്ഷത്ത് നില്‍ക്കാനാണ് ബിജെപി ഇഷ്ടപ്പെടുന്നത്. പ്രത്യേകമായി ആരെയും ലക്ഷ്യമിടുന്നില്ല. ബിജെപിയില്‍ ജനകീയ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടല്ല വേറെ പാര്‍ട്ടിയില്‍ നിന്നും ആളുകളെ സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ മനസിന്റെ വലിപ്പം കാരണമാണ് വേറെ പാര്‍ട്ടിയിലെ നേതാക്കളെ സ്വീകരിക്കാന്‍ സാധിക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ കാര്യമാക്കാനുണ്ടോ രാഷ്ട്രീയ പാര്‍ട്ടികള്‍ അന്നേരം പലതും പറയുമെന്ന ഇന്ധന വിലവര്‍ധനയെക്കുറിച്ച് ശ്രീധരന്‍ പിള്ള പറഞ്ഞത് വന്‍ വിവാദമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad