Type Here to Get Search Results !

Bottom Ad

ഭര്‍ത്താവിനോടൊപ്പം കിടക്കുകയായിരുന്ന രണ്ടാംഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസ്: ആദ്യഭാര്യക്ക് ജീവപര്യന്തം

Image result for courtകാസര്‍കോട് (www.evisionnews.co): ഭര്‍ത്താവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടാം ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതിയായ ആദ്യ ഭാര്യയെ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കുമ്പള കണ്ണാംബട്ടിയിലെ അബ്ദുല്‍ റഹ്്മാന്റെ രണ്ടാം ഭാര്യ നഫീസത്ത് മിസ്‌രിയ (21)യെ കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഭാര്യയായ ഗോവ സ്വദേശിനി മിസ്‌രിയ (27)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്.
 
പിഴയടച്ചില്ലെങ്കിലും പ്രതി മൂന്നുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. 302വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഇതോടൊപ്പം തന്നെ 307 വകുപ്പ് അനുസരിച്ച് അഞ്ചു വര്‍ഷം തടവിനും മിസ്‌രിയയെ ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരും.
 
2011 ആഗസ്ത് ഏഴിന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെടുന്ന സമയത്ത് നഫീസത്ത് മിസ്‌രിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കിടപ്പുമുറിയുടെ ജനാലയിലൂടെ പെട്രോള്‍ ഒഴിച്ചാണ് മിസിരിയ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസ്‌രിയ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. പൊള്ളലേറ്റ അബ്ദുല്‍ റഹിമാനും ഏറെക്കാലം ചികിത്സയിലായിരുന്നു.
 
കുമ്പള സിഐയായിരുന്ന യു. പ്രേമനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കുമ്പള സിഐ ആയിരുന്ന ടി.പി രഞ്ജിത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 34പേരെ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ ഹാജരായി.




Post a Comment

0 Comments

Top Post Ad

Below Post Ad