കാസര്‍കോട് (www.evisionnews.co): ജെസിഐ കാസര്‍കോട് മെമ്പര്‍മാരുടെ കുടുംബസംഗമവും അനുമോദനവും മേഖലാ പ്രസിഡണ്ട് കെ.വി സുധീഷ് ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു.
ജെസിഐ കാസര്‍കോട് ചാപ്റ്ററില്‍ നിന്ന് ആദ്യമായി ദേശീയപരിശീലക യോഗ്യത നേടിയ പുഷ്പാകരന്‍ ബെണ്ടിച്ചാലിനും മാംഗ്ലൂര്‍ സെന്റ് ആഗ്‌നസ് ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ ഇംഗ്ലീഷ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജേസീ അംഗം നഫീസത്ത് ഷിഫാനി മുജീബിനും മേഖലാ പ്രസിഡണ്ട് ഉപഹാരം നല്‍കി. ജെസിഐ കാസര്‍കോടിന്റെ ലോം ഡയറക്ടറി ചടങ്ങില്‍ മുന്‍ മേഖലാ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മഹറൂഫിന് നല്‍കി പ്രകാശനം ചെയ്തു. ഓരോ മാസത്തെയും മികച്ച പ്രവര്‍ത്തനത്തിനുള്ള ഉപഹാരങ്ങളും കഴിഞ്ഞ മാസം നടത്തിയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി.
മേഖല വൈസ് പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, സി.കെ അജിത്കുമാര്‍, കെ.നാഗേഷ്, ബി.കെ ഖാദര്‍, എ.കെ ശ്യാം പ്രസാദ്, കെ.സി ഇര്‍ഷാദ്, പി.ഭരതന്‍,എം എ അബ്ദുള്‍ റഫീഖ്, പി മുഹമ്മദ് സമീര്‍, ടി.എം അബ്ദുല്‍ മഹ്‌റൂഫ്, മുജീബ് അഹമ്മദ്, സെക്രട്ടറി എന്‍.എ ആസിഫ് സംസാരിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.

Post a Comment
0 Comments