Type Here to Get Search Results !

Bottom Ad

ഹജ്ജാജുമാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് 5 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍

നീലേശ്വരം (www.evisionnews.co): ഹജ്ജ് കര്‍മത്തിന് യാത്രതിരിക്കുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് നാളെ മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. ബേക്കല്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ളവര്‍ക്ക് 5 രാവിലെ 8.30മണിക്ക് ചെര്‍ക്കളം ഖുവ്വത്തുല്‍ ഇസ്്‌ലാം മദ്രസയിലും ചെറുവത്തുര്‍, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലെ ഹാജ്ജാജുമാര്‍ക്ക് എട്ടിന് രാവിലെ 8.30 മണിക്ക് പടന്ന ഷറഫ് കോളജ് പഴയ ബ്ലോക്കിലും തൃക്കരിപ്പൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് പത്തിന് രാവിലെ ഒമ്പത് മണിക്ക് വള്‍വക്കാടുള്ള തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിലും നീലേശ്വരം മുതല്‍ ബേക്കല്‍ പള്ളിക്കര വരെയുള്ളവര്‍ക്ക് 15ന് ഉച്ചയ്ക്ക് 1.30മണി മുതല്‍ കാഞ്ഞങ്ങാട് പുതിയ കോട്ട മദ്രസയിലും ഡോക്ടര്‍മാര്‍ പരിശോധന നടത്തി കേന്ദ്ര ഹജ്ജ് കമ്മറ്റി ഏര്‍പ്പെടുത്തിയ മെഡിക്കല്‍- വാക്‌സിനേഷന്‍- ട്രെയിനിംഗ് ബുക്ക് ലെറ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തി നല്‍കും. 
കവറിലെ മുഴുവന്‍ ഹജ്ജാജുമാരും ക്യാമ്പില്‍ ഹാജരാകണം. കവര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് കോപ്പി, 3.5 * 3.5 സെ.മി വലുപ്പമുള്ള കളര്‍ ഫോട്ടോ, രക്തഗ്രൂപ്പ് നിര്‍ണയിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ പരിശോധനാ ഫലത്തിന്റെ ലാബ് രേഖ, ഇപ്പോള്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന അസുഖങ്ങളെ കുറിച്ചുള്ള മെഡിക്കല്‍ രേഖകള്‍, സമീപ കാലത്ത് ഓപ്പറേഷനോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ രേഖ എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് മേഖലകളിലെ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ട്രെയിനര്‍മാരുമായി ബന്ധപ്പെടുക.



Post a Comment

0 Comments

Top Post Ad

Below Post Ad