Type Here to Get Search Results !

Bottom Ad

നെയ്മറിനോട് ആരാധനമൂത്ത് കാസര്‍കോട്ടുകാരന്‍ കളികാണാന്‍ റഷ്യയിലേക്ക്


 കാസര്‍കോട് (www.evisionnews.co): ലോകകപ്പ് ഫുട്‌ബോള്‍ ലഹരി ലോകമാകെ പടര്‍ന്നുകയറുമ്പോള്‍ എന്നും മനസില്‍ സൂക്ഷിച്ച നെയ്മറിന്റെ ബ്രസീലിനോടുള്ള ആരാധന മൂത്ത് കാസര്‍കോടുകാരന്‍ റഷ്യയിലേക്ക് വിമാനംകയറി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി കെ.ഇ നൗഷാദാണ് ഇഷ്ടതാരങ്ങളുടെ കാല്‍പന്താട്ടം കാണാന്‍ റഷ്യയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ബ്രസീലിന്റെ വിജയക്കൊയ്ത്തില്‍ ആനന്ദക്കൊടുമുടിയിലെത്തിയ നൗഷാദ് അടുത്ത ദിവസം നടക്കുന്ന കളി കാണാനാണ് റഷ്യയിലേക്ക് വിമാനം കയറിയത്. ലോകം എമ്പാടും ഫുട്‌ബോള്‍ ആവേശത്തിലാകുമ്പോഴും കാസര്‍കോടും ആവേശം ഒട്ടും കുറവല്ല. വിവിധയിടങ്ങളില്‍ ഇഷ്ടതാരങ്ങളും തകര്‍പ്പന്‍കട്ട് ഔട്ടുകളും ബാനറുകളും മറ്റും മാസങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്നുകഴിഞ്ഞിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad