കാസര്‍കോട് (www.evisionnews.co): ചെമ്പിരിക്ക അല്‍നൂര്‍ ഹജജ് ഗ്രൂപ്പിന്റെ കീഴില്‍ ഈവര്‍ഷം ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്കുള്ള പഠന ക്ലാസ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചീഫ് അമീര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഉംറ ബുക്കിംഗ് ഉദ്ഘാടനം ടി.ഇ അബ്ദുല്ല നിര്‍വഹിച്ചു. എം.പി ഷാഫി ഹാജി, കാപ്പില്‍ കെ.ബി.എം ഷരീഫ്, ടി.എ ഷാഫി, പ്രസംഗിച്ചു. ടി.ഇ മുക്താര്‍ സ്വാഗതവും ഉവൈസ് ഫൈസി നന്ദിയും പറഞ്ഞു. ചീഫ് അമീര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക, അമീര്‍ ഖാസിം ദാരിമി മണിയൂര്‍ ക്ലാസിന് നേതൃത്വം നല്‍കി.

Post a Comment
0 Comments