തിരുവനന്തപുരം (www.evisionnews.co): സ്വര്‍ണ മോഷണത്തില്‍ പോലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കി. ചങ്ങനാശേരി പുഴവാത് സുനില്‍കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. തന്റെ സ്ഥാപനത്തില്‍നിന്ന് 75പവന്‍ സ്വര്‍ണം മോഷണം പോയെന്ന നഗരസഭാംഗം സജി കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തത്.
സജികുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുനില്‍. ചോദ്യംചെയ്യലിനിടെ പോലീസ് ഇവരെ മര്‍ദിച്ചെന്നും ആരോപമുണ്ട്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സജികുമാര്‍ ദമ്പതികളെ ഭീഷണലിപ്പെടുത്തിയതായി ബന്ധു ആരോപിച്ചു. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

Post a Comment
0 Comments