Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയോട് അവഗണന: പഞ്ചായത്ത് യൂത്ത് ലീഗ് മാര്‍ച്ചും ധര്‍ണയും നടത്തി


തൃക്കരിപ്പൂര്‍ (www.evisionnews.co): തൃക്കരിപ്പൂര്‍ താലൂക്ക് ഹോസ്പിറ്റലിനോട് ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന സര്‍ക്കാറും കാണിക്കുന്ന ധിക്കാരപരമായ നയങ്ങള്‍ക്കെതിരെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. താലൂക്ക് ഹോസ്പിറ്റല്‍ ആയി ഉയര്‍ത്തി എന്നല്ലാതെ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ പോലും അനുവദിച്ചിട്ടില്ല. 
 

ബില്‍ഡിംഗില്‍ പൂര്‍ണമായും വൈത്യുതീകരിക്കാതെ പവര്‍കട്ട് സമയത്ത് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം പൂര്‍ണമായും നടത്തി കൊണ്ടുപോവുന്നതിന് ജനറേറ്റര്‍ സ്ഥാപിക്കാതെ ഹോസ്പിറ്റലിനോടും ജനങ്ങളോടും കാണിക്കുന്ന ധിക്കാരപരമായ നിലപാടി അവസാനിപ്പിക്കണമെന്നും മാര്‍ച്ച് ആവശ്യപ്പെട്ടു.
ഇതൊരു സൂചന മാത്രമാണ് ഇനിയും അധികാരികള്‍ വേണ്ട നടപടികള്‍ ചെയ്തില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. 
 
ധര്‍ണ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. ഷംഷാദ് എജിസി, ഫായിസ് ബീരിച്ചേരി, ഷുഹൈബ് വിപിപി, വികെ ബാവാ, അഷ്റഫ് തൃക്കരിപ്പൂര്‍, ഇബ്രാഹിം തട്ടാഞ്ചേരി, കുഞ്ഞബ്ദുള്ള എംടിപി, അസ്ഹറുദ്ധീന്‍ മണിയനോടി, കുഞ്ഞബ്ദുള്ള ടിവി, ജാബിര്‍ തങ്കയം നേതൃത്വം നല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad